മര്യാപുരം ശ്രീകുമാറിന് ചുമതല

Saturday 18 February 2023 12:37 AM IST

തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷനിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാറിനെപ്രസിഡന്റ് കെ.സുധാകരൻ എം.പി ചുമതലപ്പെടുത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.