മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്
Saturday 18 February 2023 12:42 AM IST
കൊച്ചി: വരുമാനവും വിദേശത്തെ സ്വത്തുക്കളും സംബന്ധിച്ച് നടൻ മോഹൻലാലിന്റെ മൊഴി ആദായനികുതി വകുപ്പ് രേഖപ്പെടുത്തി. ഏതാനും മാസംമുമ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് സാമ്പത്തിക കാര്യങ്ങളിൽ വിശദീകരണം തേടിയത്. നികുതി നൽകേണ്ട വരുമാനം, വിദേശത്തെ സ്വത്തുക്കൾ, ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ വിഭാഗം ചോദിച്ചത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസുകൾ ആദായനികുതിവകുപ്പ് മുമ്പ് പരിശോധിച്ചിരുന്നു. മോഹൻലാലിന് ബന്ധമുള്ള ചില ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇക്കാര്യത്തിലും സ്ഥിരീകരണം തേടിയാണ് ചോദ്യം ചെയ്യലെന്നാണ് വകുപ്പ് വൃത്തങ്ങൾ പറയുന്നത്.