അക്ബർ കക്കട്ടിൽ വായനക്കാരെ ഭാന്ത്രിൽ നിന്ന് രക്ഷിച്ച എഴുത്തുകാരൻ: എം.മുകുന്ദൻ

Saturday 18 February 2023 12:14 AM IST
അക്ബർ കക്കട്ടിൽ ട്രസ്റ്റ് സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അവാർഡ് അളകാപുരി ഹാളിൽ എം. മുകുന്ദനിൽ നിന്ന് സുഭാഷ് ചന്ദ്രൻ സ്വീകരിക്കുന്നു.

കോഴിക്കോട്: എഴുപതുകളിൽ മലയാള വായനക്കാരെ താനടക്കമുള്ള എഴുത്തുകാർ ഉന്മാദത്തിന്റെ അവസ്ഥയിലെത്തിച്ചപ്പോൾ മലയാള വായനക്കാരെ ഭാന്ത്രിൽ നിന്ന് രക്ഷിച്ച എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിലെന്ന് എം.മുകുന്ദൻ. അക്ബർ കക്കട്ടിൽ പുരസ്ക്കാരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ നർമ്മം കക്കട്ടിലിൽ നിന്നാണ് കിട്ടിയിരുന്നത്. അത് വെറും ചിരി മാത്രമല്ല ചിന്ത കൂടി ഉള്ളതായിരുന്നു. തലമുറകളെ വേർതിരിക്കുമ്പോഴും തന്റെ എഴുത്ത് കൊണ്ട് അതിനെ മറികടന്ന് ഏറ്റവും സമകാലീനനായി മാറിയ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ശത്രുഘ്നൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.ഹാഫിസ് മുഹമ്മദ്, എം.കെ. മുനീർ എം.എൽ.എ, പി.കെ.പാറക്കടവ്, സുഭാഷ് ചന്ദ്രൻ, അഡ്വ.എം.എസ്.സജി, പി.ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. ഒലീവ് പുറത്തിറക്കിയ കക്കട്ടിലിന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത എന്റെ ഗ്രാമീണ കഥകൾ എന്ന പുസ്തകം എം.മുകുന്ദൻ പ്രകാശനം ചെയ്തു.