ബി.ജെ.പി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതി പ്രതിഷേധ ധർണ

Saturday 18 February 2023 12:28 AM IST

കുണ്ടറ: ഇളമ്പള്ളൂർ പഞ്ചായത്തിലെ ഇടത് ദുർഭരണത്തിനെതിരെ ബി.ജെ.പി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള വികസനം മാത്രമാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ലൈഫ് ഭവന പദ്ധതി കാത്തിരുന്ന് ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇളമ്പള്ളൂർ ഏരിയ പ്രസിഡന്റ് രാജേഷ് കുളങ്ങരയ്ക്കൽ അദ്ധ്യക്ഷനായി. കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, ജനറൽ സെക്രട്ടറി ചിറക്കോണം സുരേഷ്, വൈസ് പ്രസിഡന്റ് ദേവരാജൻ, ജില്ലാ മീഡിയ സെൽ കൺവീനർ പ്രതിലാൽ,​ ജനപ്രതിനിധികളായ അനിൽ മുണ്ടയ്ക്കൽ, ബിനുകുമാർ,സ്വാതിശങ്കർ, ശ്രീജിത്ത്, അജിതകുമാരി, എസ്.നിഷ എന്നിവർ സംസാരിച്ചു. പെരുമ്പുഴ ഏരിയ പ്രസിഡന്റ് പ്രതീഷ് തലപ്പറമ്പ് സ്വാഗതവും പഞ്ചായത്ത് ജനറൽ സെക്രട്ടറി അജിത് കുമാർ നന്ദിയും പറഞ്ഞു.