എഴുകോണിൽ സ്‌കൂൾ പ്രഭാത ഭക്ഷണ പദ്ധതി
എഴുകോൺ : എഴുകോൺ പഞ്ചായത്തിലെ ഗവ.എൽ.പി സ്‌കൂളുകളിലെ കുട്ടികൾക്കായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളിൽ പഠിയ്ക്കുന്ന 180 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിയ്ക്കുക. 2 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഒദ്യോഗിക ഉദ്ഘാടനം ഇലഞ്ഞിക്കോട് കോ-ഓപ്പറേറ്റീവ് എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ.ബിജു അദ്ധ്യക്ഷനായി. ക്ഷേമകാര്യ ചെയർമാൻ ബീന മാമച്ചൻ, ഗ്രാമപഞ്ചായത്തങ്ങളായ അഡ്വ.ബിജു എബ്രഹാം, വി.സുധർമ്മാദേവി, ഹെഡ്മിസ്ട്രസ് പി.സിന്ധു, പി.ടി.എ പ്രസിഡന്റ് സി.സുപ്രിയ, സ്‌കൂൾ വികസനസമിതി അംഗങ്ങൾ കല്ലൂർ മുരളി, വർഗീസ്, ബോബി കോശി, ഗോപകുമാർ, അദ്ധ്യാപകരായ വി.എസ്.ആര്യ, എം.ആർ.വിനിഷ , പ്രസന്നകുമാരി തുടങ്ങിയവർ ആശംസയർപ്പിച്ചു.