കാവനാട് ബൈപ്പാസിൽ സിഗ്നൽ തകരാറിലായി വാഹനങ്ങൾ കുരുങ്ങി
Saturday 18 February 2023 1:21 AM IST
ചവറ: കാവനാട് ബൈപ്പാസിൽ ആൽത്തറമൂട്ടിൽ ഇന്നലെ സിഗ്നൽ ലൈറ്റ് തകരാറിലായത് യാത്രക്കാരെ വലച്ചു. നിയന്ത്രിയ്ക്കാൻ പൊലീസും ഇല്ലാതിരുന്നതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കുരുങ്ങി. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്നും ഗവ. ഓഫീസുകളിൽ നിന്നുമുള്ളവരുടെ വാഹനങ്ങളും ബൈപ്പാസ് വഴിയുള്ള കണ്ടെയ്നർ വാഹനങ്ങളും ഉൾപ്പെടെയാണ്കുരുക്കിൽ പെട്ടത്. വാഹനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് സഞ്ചരിച്ചത്. ഇവിടെ സിഗ്നൽ ലൈറ്റ് നിരന്തരമായി തകരാറിലാകുന്നത് അധികൃതർ ശ്രദ്ധിക്കുന്നില്ല. നിയന്ത്രിക്കാൻ പൊലീസ് സംവിധാനവുമില്ലാത്തത് യാത്രക്കാർ തമ്മിലുള്ള കയ്യാങ്കളി വരെയെത്തുകയും ചെയ്തു.