നേർവഴി പരിശീലന പരിപാടി

Saturday 18 February 2023 1:24 AM IST
കരുനാഗപ്പള്ളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന നേർവഴി പരിശീലന പരിപാടി അൻസാരി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേരള റോഡ് സേഫ്റ്റി അതോറിട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയിലുള്ള വിവിധ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതിനായി കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. കേരളത്തിൽ ആകെ 100 സ്കൂളുകളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. സ്കൂളിൽ നടന്ന റോഡ് സുരക്ഷാ പരിശീലന പരിപാടി " നേർവഴി "യുടെ ഉദ്ഘാടനം കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അൻസാരി നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ പ്രദീപ്‌ അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ , എൻഫോഴ്‌സ്‌മെന്റ് എം.വി ഐ ദിലീപ് കുമാർ , എസ്.എം.സി ചെയർമാൻ സനോജ്, എം.പി .ടി .എ പ്രസിഡന്റ്‌ രമ്യ രാജേഷ്, സ്റ്റാഫ്‌ സെക്രട്ടറി അജയകുമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സി.പി.ഒ ശ്രീലത , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ. ജയകുമാർ, എസ്.ഷാജിമോൻ എന്നിവർ സംസാരിച്ചു. ഫസ്റ്റ് എയ്ഡ് ആൻഡ് ട്രോമ കെയർ ട്രെയിനിംഗിന് ഫസ്റ്റ് എയ്ഡ് ട്രെയിനർ സി.അജേഷ് പണിക്കർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. .