കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന
കരുനാഗപ്പള്ളി:ശാസ്താംകോട്ട ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജ് സ്ഥാപനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 125- ാം ജന്മവാർഷിക ദിനം സ്ഥാപക ദിനാഘോഷ ദിനമായി ആചരിച്ചു. പന്മന ആശ്രമത്തിലെ കുമ്പളം സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പൽ പ്രൊഫ.കെ. സി.പ്രകാശിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ചടങ്ങിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.അരുൺകുമാർ, കൗൺസിൽ സെക്രട്ടറി രാഗി, പി.ടി.എ സെക്രട്ടറി ഡോ.എസ്. ജയന്തി, പ്രോഗ്രാം കൺവീനർ ഡോ.അജേഷ്, ഡോ.ബിജു മനോജ് , പ്രൊഫ.ശ്രീനിവാസൻ, പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, കുമ്പളം ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് , എം.സി.ഗോവിന്ദൻ കുട്ടി, കെ.പി.വിജയലക്ഷ്മി, പന്മന മഞ്ജേഷ്, വിഷ്ണു വേണുഗോപാൽ, ജി.ബാലചന്ദ്രൻ , അരുൺ ബാബു, രാജേന്ദ്രബാബു, ലാൽജി, അരുൺ രാജ് , ചന്ദ്രശേഖരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.