ഉമ്മൻചാണ്ടി വിശ്രമത്തിന് ഫ്ളാറ്റിലേക്ക് മാറി

Saturday 18 February 2023 2:00 AM IST

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗുളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റിലേക്ക് മാറി. ആശുപത്രിയിൽ തന്നെ തുടരേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു.ആശുപത്രിക്ക് പുറത്തേക്ക് വിശ്രമം മാറ്റണമെന്ന ആഗ്രഹം ഉമ്മൻചാണ്ടിയും പ്രകടിപ്പിച്ചിരുന്നു.മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ഇമ്യൂണോ തെറാപ്പി നൽകിയിരുന്നു. അതിന്റെ ക്ഷീണമൊഴിച്ചാൽ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.രണ്ടാഴ്ച കഴിഞ്ഞാണ് അടുത്ത തെറാപ്പി നൽകേണ്ടത്.അതിനാൽ തത്കാലം ബെംഗുളുരുവിൽ തന്നെ തുടരുകയാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.നേരത്തെ നടത്തിയ ടെസ്റ്രുകളുടെ ഫലം തൃപ്തികരമാണെന്ന് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡോ.വിശാൽ റാവു വ്യക്തമാക്കിയിരുന്നു.