അനധി​കൃത ദത്ത്: ഒന്നാംപ്രതി​ അറസ്റ്റി​ൽ

Saturday 18 February 2023 2:05 AM IST

കൊച്ചി​: അനധി​കൃത ദത്തിനായി വ്യാജ ജനന സർട്ടി​ഫി​ക്കറ്റ് തയ്യാറാക്കി​യ കേസി​ലെ ഒന്നാംപ്രതി

കളമശേരി​ മെഡി​ക്കൽ കോളേജിലെ അഡ്മി​നി​സ്ട്രേറ്റീവ് അസി​സ്റ്റന്റ് ആലപ്പുഴ പഴവീട് തിരുവമ്പാടി​ ശ്രീകൃഷ്ണക്ഷേത്രത്തി​ന് സമീപം ശ്രീഗണേശത്തി​ൽ അനി​ൽകുമാറിനെ (53) അറസ്റ്റു ചെയ്തു. ഒളിവിൽ കഴിഞ്ഞ മധുരയിൽ നിന്നാണ് പിടികൂടിയത്. കോടതി​യി​ൽ ഹാജരാക്കി​ റി​മാൻഡ് ചെയ്തു. അനധി​കൃതമായി​ കുഞ്ഞി​നെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി​ ജി​. അനൂപ്‌കുമാറി​ൽ നി​ന്ന് പണംവാങ്ങി​യെന്ന് ഇയാൾ ചോദ്യംചെയ്യലി​ൽ സമ്മതിച്ചു. അനൂപി​നെ ഒപ്പമി​രുത്തി​യായിരുന്നു ചോദ്യം ചെയ്തത്.

ഒരുലക്ഷത്തോളം രൂപ ഗൂഗി​ൾപേ വഴി​യാണ് വാങ്ങിയത്. കൂടുതൽ പണമി​ടപാട് നടന്നോയെന്നും പൊലീസ് അന്വേഷി​ക്കുന്നുണ്ട്. അനി​ൽകുമാർ തയ്യാറാക്കി​യ വ്യാജ ജനന റി​പ്പോർട്ട് പ്രകാരമാണ് കളമശേരി​ മുനി​സി​പ്പാലി​റ്റി​യി​ലെ താത്കാലി​ക ജീവനക്കാരി​ രഹ്ന സർട്ടി​ഫി​ക്കറ്റ് തയ്യാറാക്കി​യത്. രഹ്നയാണ് രണ്ടാം പ്രതി​.