ഷഹീദ് അഹമ്മദ് ആർ.എൽ.ഡി സംസ്ഥാന പ്രസിഡന്റ്
Saturday 18 February 2023 2:05 AM IST
തിരുവനന്തപുരം : രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റായി ഷഹീദ് അഹമ്മദിനെ അഖിലേന്ത്യാ പ്രസിഡന്റ് ജയന്ത് ചൗധരി എം.പി നോമിനേറ്റ് ചെയ്തു. ഹൈക്കോടതി അഭിഭാഷകനാണ്. മുൻ പ്രധാനമന്ത്രി ചരൺസിംഗ് ലോക് ദൾ പ്രസിഡന്റായിരുന്നപ്പോൾ ഷഹീദ് അഹമ്മദ് അഖിലേന്ത്യാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു