പൂച്ചയെ കടിച്ച നായയെ കൊന്നു, കേസിൽ കുടുങ്ങി

Saturday 18 February 2023 2:09 AM IST

കൊച്ചി: വളർത്തുപൂച്ചയെ കടിച്ച പട്ടിയെ അയൽവാസി തലയ്ക്കടിച്ച് കൊന്നതായി പരാതി. പോണേക്കര സ്വദേശി ബിജുവിനെതിരെയാണ് അയൽവാസി അർഫിൽ പൊലീസിന് പരാതി നൽകിയത്.

ബിജുവിന്റെ പൂച്ചയെ അർഫിലിന്റെ നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ക്ഷുഭിതനായ ബിജു വീടിന്റെ മതിൽ ചാടിക്കടന്നുവന്ന് നായയെ അടിച്ച് തലതകർത്ത് കൊന്നെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

നായയെ കൊന്നശേഷം ഇയാൾ മതിൽചാടി രക്ഷപെടുന്ന ദൃശ്യങ്ങൾ സഹിതം അർഫിൽ നൽകിയ പരാതിയിൽ കേസെടുത്തതായി എളമക്കര പൊലീസ് അറിയിച്ചു.