യുവതിയും കുഞ്ഞും മരിച്ച സംഭവം: രമ്യ ഹരിദാസ് എം.പി വീട് സന്ദർശിച്ചു

Sunday 19 February 2023 12:45 AM IST
ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച അനിതയുടെ വീട് രമ്യ ഹരിദാസ് എം.പി സന്ദർശിച്ചപ്പോൾ.

ചിറ്റൂർ: താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച നല്ലേപ്പിള്ളി പാറക്കളത്തെ അനിതയുടെ വീട് രമ്യ ഹരിദാസ് എം.പി സന്ദർശിച്ചു. സംഭവത്തെ കുറിച്ച് കുടുംബാംഗങ്ങളാട് വിവരം ചോദിച്ചറിഞ്ഞു. കഴിഞ്ഞ ഒമ്പതിനാണ് പാറക്കളത്തെ കൃഷ്ണൻകുട്ടിയുടെ മകൾ അനിതയും നവജാത ശിശുവും മരിച്ചത്.

പത്തു ദിവസമായിട്ടും പേരിനു ചില അന്വേഷണം നടന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അന്വേഷണത്തിന് കാലതാമസമുണ്ടായാൽ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥ് പറഞ്ഞു. ആർ.ജഗദീശ്വരൻ, ആർ.സദാനന്ദൻ, ആർ.പ്രാണേഷ്, കെ.രഘുനാഥ് എന്നിവരും എം.പി.ക്കൊപ്പമുണ്ടായിരുന്നു.