സുന്ദര സൗഹൃദം

Sunday 19 February 2023 12:36 AM IST

കളമശേരി: "സുന്ദര സൗഹൃദം" പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം പാട്ടും നൃത്തവുമായി രക്ഷിതാക്കളും അദ്ധ്യാപകരും പങ്കുചേർന്നപ്പോൾ അവിസ്മരണീയ അനുഭവമായി. തെയ്യം, പൂരം, കൊച്ചി കാർണിവൽ, സംസ്ഥാന കലോത്സവം, മുതൽ സിനിമാ ഗാനങ്ങളുടെ അകമ്പടിയോടെയുള്ള നൃത്തവും കോർത്തിണക്കിയാണ് വേദിയിൽ രക്ഷിതാക്കൾ നിറഞ്ഞാടിയത്. രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന പി.ടി.എ ദിനമായിരുന്നു സുന്ദര സൗഹൃദം. ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രൊവിൻഷ്യൽ മാനേജർ റവ.ഫാ.ഡോ. ബെന്നി നൽകര, പ്രിൻസിപ്പൽ റവ.ഫാ. വർഗീസ് കാച്ചപ്പിള്ളി, റവ.ഫാ.ആൻറണി കേളംപറമ്പിൽ, ഡോ.ജി ജോപോൾ, റീന ജാസഫ്, ഫാറൂഖ് ഉമ്മർ, ഡോ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.