ഫാക്ട് മാരത്തൺ
Sunday 19 February 2023 12:28 AM IST
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, വളം ഉത്പാദനത്തിലൂടെയുള്ള രാജ്യ സേവനത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ മാരത്തൺ ഫാക്ട് സി.എം.ഡി. കിഷോർ റൂംഗ്ത ഫ്ലാഗ് ഓഫ് ചെയ്തു. എം. കെ. കെ. നായർ പ്രതിമയുടെ മുമ്പിൽ നിന്നു് തുടങ്ങിയ 15 കി.മീറ്റർ മാരത്തോൺ, ഫാക്ട് വെൽക്കം ഗേറ്റ് വഴി കണ്ടെയ്നർ റോഡിൽ പ്രവേശിച്ച് മുളവുകാട് നോർത്ത് വരെ പോയി തിരിച്ച് ഉദ്യോഗമണ്ഡലിലുള്ള ഫാക്ട് ഗ്രൗണ്ടിൽ അവസാനിച്ചു. 740 പേര് പങ്കെടുത്തു. 5.1 കിലോമീറ്റർ ഫൺ റണ്ണും ഇതോടൊപ്പം നടത്തി.