ഓക്‌സിജനിൽ സാംസംഗ് എസ്23 സീരീസ് വില്പനയ്ക്ക് തുടക്കം

Sunday 19 February 2023 3:20 AM IST

കോട്ടയം: സാംസംഗിന്റെ പുത്തൻ എസ്23 സീരീസ് സ്മാ‌ർട്ട്ഫോണിന്റെ മെഗാ വില്പന ഓക്‌സിജൻ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഷോറൂമിൽ നടന്നു. ആദ്യദിനം തന്നെ 200ലേറെ ഉപഭോക്താക്കൾ സ്മാ‌ർട്ട്ഫോണുകൾ സ്വന്തമാക്കിയെന്ന് ഓക്സിജൻ പ്രതിനിധികൾ പറഞ്ഞു. ഓക്സിജന്റെ കേരളത്തിലെമ്പാടുമുള്ള ഷോറൂമുകളിലും വില്പനയ്ക്ക് തുടക്കമായി.

ഉപഭോക്തൃസൗകര്യാർത്ഥം പ്രീബുക്കിംഗ് സൗകര്യം ഓക്‌സിജൻ നേരത്തേ ഒരുക്കിയിരുന്നു. പുതിയ എസ്23 മോഡലുകളായ എസ് 23, എസ് 23 പ്ളസ്, എസ് 23 അൾട്രാ എന്നിവയുടെ വിപുലമായ സ്റ്റോക്ക് ഓക്‌സിജനിലുണ്ട്. കാമറയിലും പ്രോസസറിലും കാതലായ മാറ്റങ്ങളുമായാണ് പുത്തൻ മോഡലുകൾ എത്തുന്നത്.

200 എം.പി നൈറ്റ് ഫോട്ടോഗ്രഫി കാമറ,​ സ്നാപ്ഡ്രാഗൺ 8 സെക്കൻഡ് ജനറേഷൻ പ്രൊസസർ എന്നിവ ആകർഷണങ്ങളാണ്. ഇപ്പോൾ പ്രീബുക്ക് ചെയ്യുന്നവർക്ക് 36,​999 രൂപയുടെ സ്മാർട്ട്‌വാച്ചും 13,​999 രൂപയുടെ ഇയർബഡും 4,​999 രൂപയ്ക്ക് സ്വന്തമാക്കാം. 8,​000 രൂപവരെ സാംസംഗ് എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.