ബീച്ച് അംബ്രല്ല വിതരണോദ്ഘാടനം

Sunday 19 February 2023 12:39 AM IST

കൊച്ചി: ലോട്ടറി​ ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന ബീച്ച് അംബ്രല്ലയുടെ വിതരണോദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി. സുബൈർ നി​ർവഹി​ച്ചു. ബോർഡ് അംഗം ഹഫ്‌സൽ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി റീജിയണൽ ജോയിന്റ് ഡയറക്ടർ പി. മനോജ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.എസ്. മോഹനൻ, ബാബു കടമക്കുടി, അഡ്വ. എ.എ. അൻഷാദ്, ജോർജ് കോട്ടൂർ, എം.എം. സുമോദ്, ജെയിംസ് അധികാരം, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഡി. ബിജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ (ഇൻചാർജ് ) പി.ബി. വിനോദ് എന്നിവർ സംസാരിച്ചു.