ലൈസൻസ് പുതുക്കാം

Sunday 19 February 2023 12:14 AM IST

കൊച്ചി : കൊച്ചി കോർപ്പറേഷന്റെ 2023-24 വർഷത്തെ വ്യാപാര ലൈസൻസ് പുതുക്കൽ ഓൺലൈൻ മുഖേന മാത്രം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യപാര സംഘടനകളുടെയും സമഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അക്ഷയകേന്ദ്രങ്ങളുടെയും മറ്റു സേവന കേന്ദ്രങ്ങളുടെയും യോഗവും സോഫ്‌ട്‌വെയർ പരിശീലനവും കഴിഞ്ഞ ദിവസം പൂർത്തിയായി. നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kochicorporation.lsgkerala.gov.in മുഖേനയോ അല്ലെങ്കിൽ www.citizen.lsgkerala.gov.in വഴിയോ ലൈസൻസ് പുതുക്കാം. വിവരങ്ങൾ അടങ്ങിയ പ്രവർത്തനസഹായി നഗരസഭയുടെ വെബ്‌സൈറ്റിൽ 'വാർത്തകൾ' എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വ്യാപാരികളും 28ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.