വേദക്ഷേത്രത്തിൽ പ്രാചീന രുദ്ര യജ്ഞം
കോഴിക്കോട്: ശിവരാത്രിദിനത്തിൽ കാശ്യപാശ്രമത്തിലെ വേദക്ഷേത്രത്തിൽ രാവിലെ പ്രാചീനവൈദികഹോമമായ രുദ്ര യജ്ഞം നടന്നു. വേദങ്ങളിലെ രുദ്ര-ശിവമന്ത്രങ്ങളും മറ്റ് വിശേഷമന്ത്രങ്ങളും ഉരുക്കഴിച്ചുകൊണ്ട് ശാസ്ത്രവിധിപ്രകാരം പ്രത്യേക ആയുർവേദ ഔഷധക്കൂട്ടുകൾ ആഹുതി ചെയ്തുകൊണ്ടാണ് രുദ്ര യജ്ഞം നടന്നത്. കലശസ്ഥാപനം, പുണ്യാഹവാചനം, യജ്ഞസങ്കല്പം, ആചമനം, അംഗസ്പർശം, ഈശ്വരസ്തുതി, സ്വസ്തിവാചനം, ശാന്തികരണം, അഗ്ന്യാധാനം, സമിദാധാനം, പഞ്ചഘൃതാഹുതി, ജലപ്രോക്ഷണം, ആഘാരാവാജ്യഭാഗാഹുതി, വ്യാഹൃത്യാഹുതി, പ്രധാനഹോമം, സ്വിഷ്ടകൃതാഹുതി, പ്രാജാപത്യാഹുതി, പവമാനി ആഹുതി, മംഗളാഷ്ടാജ്യാഹുതി, പൂർണാഹുതി എന്നീ അങ്‌ഗങ്ങളോടുകൂടിയതാണ് രുദ്രയജ്ഞം. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ രാഘവൻ വൈദിക്, കേതൻ മഹാജൻ എന്നിവരാണ് യജ്ഞത്തിന് കാർമികത്വം വഹിച്ചത്. കാശ്യപ വേദക്ഷേത്രപുരോഹിതനായ കേതൻ മഹാജന്റെ നേതൃത്വത്തിൽ വൈകിട്ട് യജുർവേദത്തിലെ ശ്രീരുദ്രചമക മന്ത്രങ്ങളുടെ പാരായണവും നടന്നു.