സഭാ സംരക്ഷണ സമിതി യോഗം

Sunday 19 February 2023 12:15 AM IST

കൊച്ചി: സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരുവിഭാഗം വൈദികർ തിങ്കളാഴ്ച എറണാകുളം അങ്കമാലി അതിരൂപതയുടെ ബിഷപ്പ് ഹൗസിൽ പ്രവേശിച്ച് നടത്തുമെന്ന് അറിയിച്ച കുർബാന അനുവദിക്കരുതെന്ന് സംയുക്ത സഭ സംരക്ഷണ സമിതി യോഗം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. കർദ്ദിനാൾ ജോസഫ് പാറിക്കാട്ടിൽ അനുസ്മരണ ബലിയെന്ന പേരിൽ അരമനയിലെ ചാപ്പലിൽ കുർബാന നടത്തുമെന്നാണ് വൈദികർ അറിയിച്ചത്. കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിക്കുകയാണ് കുർബാന കൊണ്ട് വൈദികർ ലക്ഷ്യമിടുന്നതെന്ന് സമിതി ആരോപിച്ചു. മത്തായി മുതിരേന്തി, ബേബി പൊട്ടനാനി, ലൂക്കോസ് നടു പറമ്പിൽ, കുര്യാക്കോസ് പഴയമഠം, ജോണി തോട്ടക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.