നികുതി ഭീകരത:28ന് കോൺ. ജനസദസ്

Sunday 19 February 2023 12:00 AM IST

തിരുവനന്തപുരം: കേരള ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കെ.പി.സി.സി സമര പരമ്പരകളുടെ ഭാഗമായി ഈ മാസം 28ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.സുധാകരൻ എം.പി അറിയിച്ചു.

വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് ജനസദസ്. നികുതിപിരിവിലെ കെടുകാര്യസ്ഥത, സർക്കാരിന്റെ അനിയന്ത്രിത ദുർച്ചെലവുകൾ എന്നിവ കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പൊതുകടം പെരുകി. ഇതിന്റെയെല്ലാം ഭാരം സാധാരണക്കാരന്റെ ചുമലിൽ കെട്ടിവെയ്ക്കുകയാണ് സർക്കാർ. നികുതി വർദ്ധനയും ഇന്ധന സെസും വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർദ്ധനവും ജീവിതം കൂടുതൽ ദുഷ്കരമാക്കും. ഇതിനെല്ലാമെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സർക്കാരിന്റെ ജനദ്രോഹ ഭരണം തുറന്നു കാട്ടാനും നികുതികൊള്ളയെ കുറിച്ച് വിശദീകരിക്കാനുമാണ്‌ സായാഹ്ന ജനസദസുകളെന്ന് കെ.സുധാകരൻ പറഞ്ഞു.