കൃഷി വകുപ്പിന്റെ ആദ്യ ഡി.പി.ആർ ക്ലിനിക് സമാപിച്ചു
Sunday 19 February 2023 12:00 AM IST
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 25 മുതൽ പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗ 2023നോട് അനുബന്ധിച്ച് സമേതിയിൽ സംഘടിപ്പിച്ച ആദ്യ ഡി.പി.ആർ ക്ലിനിക്ക് 'വഴികാട്ടി' സമാപിച്ചു. 45 സംരംഭകരുടെ ഭാവി സംരംഭങ്ങൾക്ക് അനുയോജ്യമായ 50 വിശദമായ പദ്ധതി രേഖകൾ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി വൈഗ വേദിയിൽ മന്ത്രി പി പ്രസാദ് സംരംഭകർക്ക് നൽകും.കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് മുതൽക്കൂട്ടാകുവാൻ ആരംഭിച്ച ഡി.പി.ആർ ക്ലിനിക്കുകൾ തുടർന്നും രണ്ട് മാസ ഇടവേളകളിൽ സംഘടിപ്പിക്കും.