ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ: പി.എം.എ സലാം
Sunday 19 February 2023 12:00 AM IST
കൊയിലാണ്ടി: ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പുരുഷനാണെന്നു പറഞ്ഞ് സ്ത്രീ ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ചുകളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.ഇതിനെ എതിർത്താൽ പിന്തിരിപ്പനാകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് കാമ്പസുകളിൽ ആളെക്കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.