നഗര സുരക്ഷയ്ക്ക് അവഞ്ചേഴ്സ് കമാൻഡോകൾ
Sunday 19 February 2023 12:00 AM IST
തിരുവനന്തപുരം: നഗരങ്ങളിൽ തീവ്രവാദികളുടെയടക്കം അപ്രതീക്ഷിത ആക്രമണങ്ങൾക്ക് തടയിടാൻ ഇന്ത്യാ റിസർവ് ബറ്റാലിയനിലെ 120 അംഗങ്ങളെ ഉൾപ്പെടുത്തി പൊലീസിൽ അവഞ്ചേഴ്സ് കമാൻഡോ വിഭാഗം രൂപീകരിച്ചതിന് സർക്കാർ അംഗീകാരം. ഡി.ജി.പിയുടെ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കീഴിലുള്ള തണ്ടർബോൾട്ട് കമാൻഡോ വിഭാഗത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ അവഞ്ചേഴ്സ് കമാൻഡോകൾ പ്രവർത്തിക്കുക. പ്രത്യേക യൂണിഫോമായിരിക്കും ഇവർക്ക്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കടക്കം അവഞ്ചേഴ്സിനെ നിയോഗിക്കുന്നത് ഡി.ജി.പിയുടെ പരിഗണനയിലാണ്.