വ്യാപാരികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 28ന്

Sunday 19 February 2023 12:00 AM IST

ആലപ്പുഴ: ബഡ്ജറ്റിലൂടെയും അല്ലാതെയും സംസ്ഥാന സർക്കാർ വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ 28ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരപരിപാടികളുടെ ഭാഗമായി നാളെ മുതൽ 25വരെ ജില്ലാതലത്തിൽ വാഹനപ്രചാരണ ജാഥകൾ നടക്കും. 28ന് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ വ്യാപാരികളും കടകളടച്ച് മാർച്ചിൽ പങ്കുചേരും. ഹെൽത്ത് കാർഡിന്റെ പേരിലുള്ള അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണം, ഡീസൽ-പെട്രോൾ വിലയിൽ ഏർപ്പെടുത്തുന്ന പ്രത്യേക സെസ്, കെട്ടിടനികുതി വർദ്ധനവ്, വർദ്ധിപ്പിച്ച വെള്ളക്കരം എന്നിവ പിൻവലിക്കുക, വികസനത്തിന്റെ പേരിൽ ഒഴിപ്പിച്ച വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. സബിൽരാജ്, ജേക്കബ് ജോൺ, വർഗീസ് വല്യാക്കൽ, ബി. മുഹമ്മദ് നജീബ്, സുനീർ ഇസ്മയിൽ എന്നിവർ പങ്കെടുത്തു