ഷാജി മാത്യു ഇൻഫോസിസ് എച്ച്.ആർ മേധാവി

Saturday 18 February 2023 11:04 PM IST

തിരുവനന്തപുരം: ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ എച്ച്.ആർ മേധാവിയായി മലയാളിയായ ഷാജി മാത്യുവിനെ നിയമിച്ചു. നിലവിലെ മേധാവി കൃഷ് ശങ്കർ മാർച്ച് 21ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് നിലവിൽ ഇൻഫോസിസ് വൈസ് പ്രസിഡന്റ് കൂടിയായ ഷാജി മാത്യു നിയമിതനായത്. 1992 മുതൽ ഇൻഫോസിസിൽ ജോലി നോക്കുന്ന ഷാജി മാത്യു കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പഠിച്ച ശേഷം സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാജുവേറ്റ് സ്കൂൾ ഒഫ് ബിസിനസിൽ നിന്ന് ഗ്ളോബൽ ലീഡർഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കിയ വ്യക്തിയാണ്.