തുഞ്ചൻ ഉത്സവം: മലയാള നോവലിന്റെ വികാസം സെമിനാർ നടത്തി
തിരൂർ: തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി മലയാള നോവലിന്റെ വികാസം എന്ന വിഷയത്തിൽ സെമിനാർ നടത്തി. തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗം ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷനായി.
പി.കെ. രാജശേഖരൻ വിഷയാവതരണം നടത്തി. വിരുതൻ ശങ്കു, ഭൂതരായർ എന്നീ നോവലുകളെക്കുറിച്ച് കെ.എം. അനിലും ഘാതകവധം, പുല്ലേലി കുഞ്ചു എന്നിവയെക്കുറിച്ച് കുറിച്ച് ടി.വി. സുനീതയും പ്രഭാഷണം നടത്തി. ജി.കെ. രാജ് മോഹൻ സ്വാഗതം പറഞ്ഞു. രണ്ടാമത്തെ സെഷനിൽ വൈശാഖൻ അദ്ധ്യക്ഷനായി. ഇന്ദുലേഖ, കുന്ദലത എന്നിവയെക്കുറിച്ച് എം.ഡി. രാധികയും സരസ്വതീ വിജയം, പരിഷ്കാരപ്പാതി എന്നിവയെ കുറിച്ച് കെ.വി സജയ്, പറങ്ങാടി പരിണയം, നാലു പേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം എന്നിവയെക്കുറിച്ച് എ.സി. ശ്രീഹരിയും പ്രഭാഷണം നടത്തി. അഡ്വ വിക്രംകുമാർ സ്വാഗതവും യു.എ. മജീദ് നന്ദിയും പറഞ്ഞു.
കോട്ടയ്ക്കൽ കവികുലഗുരു പി.വി. കൃഷ്ണവാരിയർ അക്ഷരശ്ലോക പരിഷത്തിന്റെ നേതൃത്വത്തിൽ അക്ഷരശ്ലോകം അവതരിപ്പിച്ചു. തുടർന്ന് ലീലാ സാംസണും സംഘവും അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.