രണ്ട് ശരീരവും ഒരാത്മാവുമാണ് പിണറായിയും സി.എം. രവീന്ദ്രനും: കെ. സുരേന്ദ്രൻ

Sunday 19 February 2023 12:07 AM IST

ആലുവ: രണ്ട് ശരീരവും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണ് പിണറായി വിജയനും സി.എം. രവീന്ദ്രനുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്ത് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ചെയ്യുന്നയാളാണ് രവീന്ദ്രൻ. രവീന്ദ്രന്റെ ചാറ്റുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും സ്വപ്നയുമായുള്ള ബന്ധം വെളിവായി. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിക്കാത്തത്.

മുസ്ലീം സംഘടനകളുമായി ആർ.എസ്.എസ് നടത്തുന്ന ചർച്ചകളെയും സുരേന്ദ്രൻ ന്യായീകരിച്ചു. മുസ്ലീംലീഗിനല്ല സമുദായത്തിന്റെ അവകാശമെന്നും വേവലാതി സി.പി.എമ്മിനാണെന്നും സുരേന്ദ്രൻ പറഞ്ഞു.