അബ്ദുൾ ഫഹിം നിര്യാതനായി
ദുബായ്: പ്രശസ്ത കഥാകൃത്ത് എസ്. സിതാരയുടെ ഭർത്താവ് ഒ.വി. അബ്ദുൾ ഫഹിം(48) ദുബായിൽ നിര്യാതനായി. ഇന്നലെ രാവിലെ കുഴഞ്ഞുവീണ ഫഹിമിനെ ദുബായ് സിലിക്കൺ ഒയാസിസിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ തലശ്ശേരി സ്വദേശിയായ അബ്ദുൾ ഫഹിം 15 കൊല്ലത്തിലേറെയായി പ്രവാസിയാണ്.
ദുബായിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു. 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജരായി ജോലിചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു.
പത്ത് ദിവസത്തിലേറെയായി ദുബായിലുള്ള ഭാര്യ സിതാര മടങ്ങാനിരിക്കെയായിരുന്നു ഫഹിമിന്റെ മരണം. ബാറയിൽ അബൂട്ടിയുടെയും ഒ.വി.സാബിറയുടെയും മകനാണ്. മക്കൾ: ഗസൽ,ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ. തലശേരി സ്വദേശിയായ സിതാര നാടകകൃത്തും സംവിധായകനുമായ എൻ. ശശിധരന്റെ മകളാണ്.