പാലക്കാട്ടും കരിങ്കൊടി: മൂന്നുപേർ അറസ്റ്റിൽ

Saturday 18 February 2023 11:25 PM IST

ചാലിശേരി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ഫാറൂഖ്, മണ്ഡലം പ്രസിഡന്റ് സനോജ് കണ്ടലായിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.വി.അസ്ഹർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥനതല തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. ചാലിശേരി മുല്ലയംപറമ്പ് മൈതാനത്ത് ഹെലികോപ്ടർ ഇറങ്ങി വേദിയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ കെ.പി.എം ഷരീഫ്, എ.കെ.ഷാനിബ്, അസീസ് ആമക്കാവ്, വാർഡംഗം പി.സലീം എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.