കൊച്ചി നാവിക കേന്ദ്രവും കപ്പൽശാലയും അതീവ സുരക്ഷാ മേഖല, രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിറക്കി കേന്ദ്രം

Sunday 19 February 2023 1:27 AM IST

ന്യൂഡൽഹി: കൊച്ചിയിൽ നാവികസേനാ കേന്ദ്രത്തിനും കപ്പൽശാലയ്‌ക്കും സമീപമുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതടക്കം രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളുടെ പട്ടിക ഇറക്കി. ഇവിടങ്ങളിൽ അനധികൃത കടന്നുകയറ്റവും ഫോട്ടോ,​ വീഡിയോ ചിത്രീകരണവും നിയന്ത്രിക്കും.

കൊച്ചിയിൽ ഷിപ്പ്‌യാർഡ്-എംജി റോഡ്, കണ്ടെയ്‌നർ ഫ്രീറ്റ് സ്റ്റേഷൻ, നേവൽജെട്ടി, റോറോ ജെട്ടി, പോർട്ട് ട്രസ്റ്റ് ക്വാർട്ടറും നേവൽ ബേസും, കപോർട്ട് ട്രസ്റ്റ് ഭൂമി, പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സ്, പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കൺ ഒായിൽ ടാങ്ക്, കുണ്ടന്നൂർ ഹൈേവയും വാക് വേയും, നേവൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ ദ്വീപിലെയും ഉൾപ്പെടെ പത്ത് സ്ഥലങ്ങളാണ് ലിസ്റ്റിലുള്ളത്.

മറ്റ് സുരക്ഷാമേഖലകൾ:

1.ഹൈദരാബാദിലെ ഷാമിർപേട്ട് ഗ്രാമം, നൽസാർ ലോ യൂണിവേഴ്‌സിറ്റി, 2.രാജസ്ഥാനിൽ ഉദയ്‌പൂർ ഡോഡവാലി ഫോറസ്റ്റ്, പെപ്പിലിയ ഗ്രാമം, ഗിർവ സബ് ഡിവിഷൻ. 3. ഉദയ്‌പൂരിൽ ജദോൽ റോഡ്, വാർദ, തഹസിൽ - ഗിർവ വനമേഖലയും ഗ്രാമങ്ങളും.

4. ഛത്തീസ്ഗഡിൽ ബിസാഷൂർ ക്ഷേത്രം-നക്കാപാര-ശങ്കർ മന്ദിർ.

5. ഭോപ്പാലിൽ വിദിഷയിലെ വനമേഖല, ബാലംപൂർ ഫയറിംഗ് റേഞ്ച്.

6. വിദിഷയിലെ ഫത്തേപൂർ ഗ്രാമം-ഹലാലി നദി.

7. ആൻഡമാൻ നിക്കോബാർ ദ്വീപിൽ പോർട്ട്ബ്ളെയറിലെ ഗണപതി ക്ഷേത്രം-സുനാമി ഷെൽട്ടർ മേഖല.

8. ബീഹാറിലെ ഗയയിൽ കേന്ദ്രസർവകലാശാല-നേപ്പ,ഫത്തേപ്പൂർ--സവാസിം ഫാം ലാൻഡ.

9. ഗയയിൽ മോൾബിഛക്-കോസ്‌മ ഗ്രാമം-മഹാരാജ ബിഗ, ദുമ്ര ഗ്രാമം.