ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം 20ന്
Saturday 18 February 2023 11:30 PM IST
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം 20ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ (മാരാർജി ഭവൻ) നടക്കും. ഇടത് ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധ പരിപാടികൾക്ക് യോഗം അന്തിമരൂപം നൽകും. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികളും ആസൂത്രണം ചെയ്യും. സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്നയോഗം ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ഉദ്ഘാടനം ചെയ്യും.