തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്പെഷ്യൽ കൺവെൻഷൻ
Sunday 19 February 2023 12:56 AM IST
കൊല്ലം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കൊല്ലം ഗ്രൂപ്പിൻറെ സ്പെഷ്യൽ കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികകൾ, പെൻഷനായ ജീവനക്കാരുടെ കുടിശികകൾ, ക്ഷേത്ര ജീവനക്കാരുടെ സറണ്ടർ ലീവ്, മെഡിസപ് ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്റെ ഗ്രൂപ്പ് പ്രസിഡന്റ് ജയകൃഷ്ണൻ അദ്ധ്യക്ഷനായി. രക്ഷാധികാരി ചവറ രാജശേഖരൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇടവനശേരി സുരേന്ദ്രൻ, ,സജി ഡി.ആനന്ദ്, അനിൽകുമാർ, അജയകൃഷ്ണൻ, മനോജ് തറമേൽ, അഭിലാഷ്, ഭട്ടതിരി പ്രദീപ്, നമ്പൂതിരി വിഷ്ണു, സുരേഷ് ,സേതു, ബിന്ദു, ജാദു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സജീവ് കുമാർ വിഷ്ണത്തുകാവ് സ്വാഗതം പറഞ്ഞു.