സൗജന്യ തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ്

Sunday 19 February 2023 12:13 AM IST

കൊല്ലം: നീണ്ടകര മദർഹുഡ്‌ സെന്ററിൽ കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ജൻ ശിക്ഷൻ പദ്ധതി പ്രകാരം നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ തയ്യൽ, ബ്യൂട്ടീഷ്യൻ, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നേടുന്നതിനായി അപേക്ഷിക്കാം. 2022-23 അക്കാദമിക് വർഷത്തെ അവസാന ബാച്ച് ഫെബ്രുവരി 27ന് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര -സംസ്ഥാന സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. മദർഹുഡ്‌ സെന്ററിൽ നേരിട്ടോ, ഫോണിലോ ബന്ധപ്പെടാം. ഫോൺ: 9847053530, 9496305630.

Advertisement
Advertisement