സാംസ്‌കാരിക സമ്മേളനം ഇന്ന്

Monday 20 February 2023 12:15 AM IST

പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അടവി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.ഗോപിനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിക്കും. പി.ടി.ഉഷ എം.പി മുഖ്യാതിഥി ആയിരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി എന്നിവർ പടയണി കലാകാരന്മാരെ ആദരിക്കും. തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവരര് അനുഗ്രഹ പ്രഭാഷണം നടത്തും. ഫോക് ലോർ അക്കാഡമി ചെയർമാൻ ഓ.എസ്.ഉണ്ണികൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ അച്ചൻകുഞ്ഞ് ജോൺ, ബിന്ദുകുമാരി പി.കെ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.വിജയൻ നായർ, പബ്ലിസിറ്റി കൺവീനർ ജി.വിജയകുമാർ എന്നിവർ പ്രസംഗിക്കും.