കരുനാഗപ്പള്ളിയിൽ ശിവരാത്രി സമ്മേളനം
Sunday 19 February 2023 12:22 AM IST
കരുനാഗപ്പള്ളി : ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ശിവരാത്രി സമ്മേളനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി സൂഷ്മാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ ശിവരാത്രി സന്ദേശം നൽകി. ലേഖാ ബാബു ചന്ദ്രൻ, സുഭദ്രാ ഗോപാലകൃഷ്ണൻ, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ആർ.ഹരീഷ്. വി.ചന്ദ്രാക്ഷൻ, രാജൻ ആലുംകടവ്, വിജയൻ, പി.ജി.ലക്ഷ്മണൻ, ശാന്താചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ എന്നിവർ സംസാരിച്ചു.