ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു
Sunday 19 February 2023 12:22 AM IST
വണ്ടൂർ: വണ്ടൂരിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഓഫീസ് നിർമ്മാണവും യൂത്ത് കെയർ പ്രവർത്തനവുമായി ബന്ധപ്പെട്ട് ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു. എ പി . അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റഹീം മൂർഖൻ, ജില്ലാ സെക്രട്ടറിമാരായ ഷബീർ, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, മണ്ഡലം പ്രസിഡന്റുമാരായ സി.പി. സിറാജ്, ബിജേഷ്, നിയോജകമണ്ഡലം ഭാരവാഹികളായ എം. റഷാബ്, എം. സുധി, പഞ്ചായത്ത് മെമ്പർമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുരളി കാപ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.