സ്‌നേഹിത കോളിംഗ് ബെൽ സംഗമം

Sunday 19 February 2023 12:23 AM IST

മഞ്ചേരി: സമൂഹത്തിൽ ഒറ്റുപ്പെട്ടുകഴിയുന്നവരെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴിൽ നഗരസഭ സംഘടിപ്പിച്ച 'സ്‌നേഹിത കോളിംഗ് ബെൽ' സംഗമം ചെയർപേഴ്‌സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ ഇവർക്കായി ഉല്ലാസയാത്ര സംഘടിപ്പിക്കും. തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കും വ്യദ്ധദമ്പതികൾക്കും നേരെയുള്ള അതിക്രമം വർദ്ധിച്ച സാഹചര്യത്തിലാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്‌നേഹിത കോളിംഗ് ബെൽ പദ്ധതിക്കു തുടക്കമായത്. ഇത്തരത്തിൽ 200ഓളം ആളുകളാണ് നഗരസഭയിലുള്ളത്. കുടുംബശ്രീ അംഗങ്ങൾ ഗൃഹസന്ദർശനം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. 140 പേർ സംഗമത്തിൽ പങ്കെടുത്തു.