മന്ദമരുതിയിൽ അപകടങ്ങൾ പെരുകുന്നു, നിയന്ത്രണമില്ല, അമിത വേഗം

Sunday 19 February 2023 12:35 AM IST
മന്നമരുതിയിൽ ഇന്നലെ റോഡിൽ നിന്നും തെന്നിമാറി ഓടയിലേക്ക് വീണ ജീപ്പ്

റാ​ന്നി ​:​ ​പു​ന​ലൂ​ർ​ ​-​ ​മൂ​വാ​റ്റു​പു​ഴ​ ​സം​സ്ഥാ​ന​ ​പാ​ത​യി​ൽ​ ​മ​ന്ദ​മ​രു​തി​ ​പ​ള്ളി​പ്പ​ടി​ ​വീ​ണ്ടും​ ​അ​പ​ക​ട​ങ്ങ​ൾ​ ​പെ​രു​കു​ന്നു.​ ​റോ​ഡ് ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ൽ​ ​പ​ണി​ ​പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ ​ശേ​ഷം​ ​റാ​ന്നി​ ​മേ​ഖ​ല​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​ന​ട​ന്ന​ ​സ്ഥ​ല​മാ​യി​ ​ഇ​വി​ടം​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​പ​ല​പ്പോ​ഴും​ ​അ​മി​ത​ ​വേ​ഗ​ത​ ​ത​ന്നെ​യാ​ണ് ​അ​പ​ക​ടം​ ​ഉ​ണ്ടാ​കാ​ൻ​ ​കാ​ര​ണം.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന് ​മു​മ്പ് ​സ​മീ​പ​ ​പ്ര​ദേ​ശ​ത്ത് ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​കാ​ർ​ ​ഭി​ത്തി​യി​ൽ​ ​ഇ​ടി​ച്ച് ​റോ​ഡി​ലേ​ക്ക് ​ത​ല​കീ​ഴാ​യി​ ​മ​റി​യു​ക​യും​ ​ഒ​രു​ ​യു​വാ​വ് ​മ​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​അ​മി​ത​ ​വേ​ഗ​ത​ ​ഒ​ഴി​വാ​ക്കാ​നാ​യി​ ​വേ​ണ്ട​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കി​ ​ഇ​ല്ലെ​ങ്കി​ൽ​ ​വ​ലി​യ​ ​ദു​ര​ന്ത​ത്തി​ന് ​സാ​ക്ഷ്യം​ ​വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​രോ​പ​ണം.​ ​മ​ന്ദ​മ​രു​തി​ക്ക് ​പു​റ​മെ​ ​ഉ​തി​മൂ​ടും​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​കൂ​ടു​ന്നു​ണ്ട്.​ ​ഇ​ട​റോ​ഡി​ൽ​ ​നി​ന്ന് ​സം​സ്ഥാ​ന​ ​പാ​ത​യി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​പ​ല​പ്പോ​ഴും​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​ന്ന​ത്.​ ​ക​നാ​ൽ​ ​പാ​ലം​ ​ക​ട​ന്നു​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​പാ​ത​യി​ലൂ​ടെ​ ​അ​മി​ത​ ​വേ​ഗ​ത്തി​ലാ​ണ് ​പാ​യു​ന്ന​ത്. ​ ​ഇ​വി​ടെ​യും​ ​വേ​ഗ​ത​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മന്ദ​മ​രു​തി​യി​ൽ​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഓ​ട​യി​ലേ​ക്ക് ​മ​റി​ഞ്ഞെ​ങ്കി​ലും​ ​ആ​ർ​ക്കും​ ​പ​രു​ക്കി​ല്ല.​ ​അ​പ​ക​ട​ങ്ങ​ൾ​ ​തു​ട​ർ​ക്ക​ഥ​യാ​വു​ന്ന​ ​മേ​ഖ​ല​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​സു​ര​ക്ഷാ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ത്തണമെന്ന ആവശ്യം ശക്തമാണ്.