പ്രക്ഷാഭ യാത്രയ്ക്ക് സ്വീകരണം

Sunday 19 February 2023 1:20 AM IST
വെളിയം ഉദയകുമാർ നയിക്കുന്ന പ്രക്ഷാഭയാത്രയ്ക്ക് കൊല്ലം ചിന്നക്കടയിൽ നൽകിയ സ്വീകരണം

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾ 21ന് നടത്തുന്ന ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ പ്രചരണാർത്ഥം വെളിയം ഉദയകുമാർ നയിക്കുന്ന പ്രക്ഷോഭ യാത്രയ്ക്ക് ചിന്നക്കടയിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യു.ടി.യു.സി. ദേശീയ സമിതി അംഗം പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൊല്ലം മണ്ഡലം പ്രസിഡന്റ് സുന്ദരേശൻപിള്ള, മണ്ഡലം സെക്രട്ടറി ബുജു വി.നായർ, ഉല്ലാസ് കോവൂർ, കുരീപ്പുഴ മോഹനൻ, യു.ടി.യു.സി. ജില്ലാ സെക്രട്ടറി സുൽഫി, സദു പള്ളിത്തോട്ടം, സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി. യാത്രാ ഡയറക്ടർ പ്ലാക്കാട് ടിങ്കു, യാത്രാ വൈസ് ക്യാപ്റ്റൻമാരായ ചവറ സുനിൽ, കെ.രാജി തുടങ്ങിയവർ പങ്കെടുത്തു.