ഫാസിൽ മാജിക് ഷോ

Sunday 19 February 2023 1:45 AM IST

കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ (കൊല്ലം ഫാസ്) ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6.30ന് ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ മജീഷ്യൻ വർക്കല മോഹൻദാസിന്റെ മാജിക് ഷോ നടക്കും. 25ന് വൈകിട്ട് 5 മുതൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സംഗീത നിറവ് കരോക്കെ സംഗീത പരിപാടി ഫാസ് ഹാളിൽ സംഘടിപ്പിക്കും. 26ന് വൈകിട്ട് 6.30ന് കൊല്ലം സോപാനം കലാകേന്ദ്രത്തിൽ വടകര വരദയുടെ നാടകം 'മക്കൾക്ക്' ഉണ്ടായിരിക്കും. മാജിക് ഷോയ്ക്കും നാടകത്തിനുമുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു. വിശദ വിവരങ്ങൾക്ക്: ഫോൺ: 9447348793.