വേദനയായി അറ്റ്‌സു

Sunday 19 February 2023 4:28 AM IST

തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്‌സുവിന്റെ മൃതദേഹം കണ്ടെത്തി

ഇസ്താംബൂൾ: തുർ‌ക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബാൾ തരം നഥാൻ അറ്റ്‌സുവിന്റെ മൃതദേഹം ഇന്നലെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. മുൻ ചെൽസി,​ ന്യൂകാസിൽ താരവും നിലവിൽ തുർക്കി ലീഗിൽ ഹത്തായ്‌സ്‌പോറിൽ കളിച്ചുകൊണ്ടിരുന്ന 31കാരനായ അറ്റ്‌സുവിന്റെ മരണം അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.

തെക്കൻ തുർക്കിയിലെ ഹതായ് അന്റാക്യ പ്രവിശ്യയിൽ അറ്റ്‌സു താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും താരത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. അറ്റ്‌സു പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് നേരത്തേ വർത്തകൾ വന്നെങ്കിലും അത് തെറ്റാണെന്ന് ഏജന്റ് അറിയിച്ചിരുന്നു. ഈ മാസം ആദ്യം അറ്റ്‌സു നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭൂകമ്പമുണ്ടാകുന്നതിന് തലേന്ന് നടന്ന തുർക്കി പ്രിമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായിറങ്ങി ഹത്തായ്‌സ്പോറിന്റെ വിജയ ഗോൾ നേടിയതോടെ അറ്റ്സു തീരുമാനം മാറ്റുകയായിരുന്നു.

ചെൽസി താരമായിരുന്ന അറ്റ്സു ന്യൂകാസിൽ യുണൈറ്റഡിനുവേണ്ടി അഞ്ചുവർഷം പന്തുതട്ടിയിട്ടുണ്ട്. എവർട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ൽ സൗദി അറേബ്യൻ ക്ലബ് ഫുട്ബാളിലേക്ക് ചേക്കേറി. സൗദിയിൽ നിന്നാണ് താരം തുർക്കിയിലെത്തിയത്.

ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങൾ കളിച്ചു. ചെൽസി താരമായിരുന്ന അറ്റ്‌സു ന്യൂകാസിൽ യുണൈറ്റഡിനുവേണ്ടി അഞ്ചുവർഷം കളിച്ചട്ടുണ്ട്. എവർട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ൽ സൗദി അറേബ്യൻ ക്ലബ് ഫുട്ബാളിലേക്ക് ചേക്കേറി. സൗദിയിൽ നിന്നാണ് താരം തുർക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങൾ കളിച്ചു.