വനിതാ ലോകകപ്പ് : ഇന്ത്യയ്ക്ക് തോൽവി

Sunday 19 February 2023 4:35 AM IST

രേണുകയ്ക്ക് 5 വിക്കറ്റ്

കേപ്ടൗൺ: ട്വന്റി-20 വനിതാ ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യ 11 റൺസിന് ഇംഗ്ലണ്ടിനോട് തോറ്രു. ആദ്യം ബാറ്ര് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 140 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പേസ‌ർ രേണുക സിംഗ് 5 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനവുമായി തോൽവിയിലും തലയുയർത്തി നിന്നു. ഡാനിയേല വാട്ട് (0)​,​ ആലീസ് കാപ്‌സെ (3)​,​ സോഫി ഡൻക്‌ലി (10)​ എന്നിവരെ തുടക്കത്തിലേ പുറത്താക്കി രേണുക നൽകിയ ആധിപത്യം മുതലാക്ക് പക്ഷേ ഇന്ത്യയ്ക്കായില്ല. അർദ്ധ സെഞ്ച്വറി നേടിയ നാറ്ര് സ്കൈവറും (50)​,​ വെടിക്കെട്ട് ബാറ്രിംഗ് പുറത്തെടുത്ത ആമി ജോൺസും (27 പന്തിൽ 40)​ ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്ടൻ ഹീതർ നൈറ്റും (28)​ ഭേദപ്പെട്ട പ്രകടനം നടത്തി. 4 ഓവറിൽ 15 റൺസ് നൽകിയാണ് രേണുകയുടെ 5 വിക്കറ്ര് നേട്ടം.

മറുപടി ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ഥനയും (52)​,​ ആഞ്ഞടിച്ച റിച്ച ഘോഷും (പുറത്താകാതെ 34 പന്തിൽ 47)​ പൊുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിൽ എത്താനായില്ല.സാറാ ഗ്ലെൻ രണ്ട് വിക്കറ്ര് വീഴ്ത്തി.

ബ്ലാസ്റ്റേഴ്സ് വീണു

കൊൽക്കത്ത : ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ കളിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഇന്നലെ കൊൽക്കത്തയിൽ എ.ടി.കെ മോഹൻ ബഗാനോട് 2-1നാണ് തോറ്റത്. ലീഡ് നേടിയശേഷമായിരുന്നു തോൽവി. 64ാം മിനിറ്റിൽ രാഹുല്‍ കെ.പി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്. എടികെ ബഗാനായി കാൾ മക്ഹ്യൂഗ് ഇരട്ടഗോൾ നേടി. ജയത്തോടെ എടികെ ബഗാൻ പ്ലേ ഓഫ് ഉറപ്പാക്കി. 31 പോയിന്റുമായി അവർ മൂന്നാമതെത്തി. ഇത്രതന്നെ പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വ്യത്യാസത്തിൽ അഞ്ചാമതായി.