ബ്ലാ​സ്റ്റേ​ഴ്സ് ​ വീ​ണു

Sunday 19 February 2023 4:37 AM IST

കൊ​ൽ​ക്ക​ത്ത​ ​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​പ്ലേ​ ​ഓ​ഫ് ​ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​ക​ളി​യി​ൽ​ ​കേ​ര​ള​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ​തോ​ൽ​വി.​ ​ഇ​ന്ന​ലെ​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​എ.​ടി.​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നോ​ട് 2​-1​നാ​ണ് ​തോ​റ്റ​ത്.​ ​ലീ​ഡ് ​നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു​ ​തോ​ൽ​വി.​ 64ാം​ ​മി​നി​റ്റി​ൽ​ ​രാ​ഹു​ല്‍​ ​കെ.​പി​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​ത് ​തി​രി​ച്ച​ടി​യാ​യി.​ ​ ദി​മി​ത്രി​യോ​സ് ​ഡ​യ​മ​ന്റാ​കോ​സാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി​ ​ഗോ​ള​ടി​ച്ച​ത്.​ ​എ​ടി​കെ​ ​ബ​ഗാ​നാ​യി​ ​കാ​ൾ​ ​മ​ക്ഹ്യൂ​ഗ് ​ഇ​ര​ട്ട​ഗോ​ൾ​ ​നേ​ടി.​ ​ജ​യ​ത്തോ​ടെ​ ​എ​ടി​കെ​ ​ബ​ഗാ​ൻ​ ​പ്ലേ​ ​ഓ​ഫ് ​ഉ​റ​പ്പാ​ക്കി.​ 31​ ​പോ​യി​ന്റു​മാ​യി​ ​അ​വ​ർ​ ​മൂ​ന്നാ​മ​തെ​ത്തി.​ ​ഇ​ത്ര​ത​ന്നെ​ ​പോ​യി​ന്റു​ള്ള​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​ഗോ​ൾ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​അ​ഞ്ചാ​മ​താ​യി.