ഇസ്രയേലിൽ മുങ്ങിയ കർഷകന്റെ സന്ദേശം, 'ഞാൻ സുരക്ഷിതൻ, അന്വേഷിക്കേണ്ടതില്ല'

Monday 20 February 2023 12:00 AM IST

തിരുവനന്തപുരം/കണ്ണൂർ: ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നു പോയ സംഘത്തിലെ ഒരു കർഷകൻ ഇസ്രയേലിൽ മുങ്ങിയത് സംസ്ഥാനത്തിന് നാണക്കേടായിരിക്കെ, കണ്ടെത്താൻ ഉർജ്ജിത ശ്രമം. എംബസിയുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി. ഇസ്രയേൽ പൊലീസും അന്വേഷിക്കുന്നു. അതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ഇയാൾ ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം നൽകി. എന്നാൽ, പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു.

ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. ഒരു ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാതായതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മടങ്ങിയെത്തും. ഇസ്രയേലിലേക്ക് കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ കണ്ണൂർ കൂട്ടുപുഴ പേരട്ട കണ്ടേരിയിലെ കൊച്ചേരി ബിജു കുര്യനാണ് (48) മുങ്ങിയത്. ഇസ്രയേൽ ഹെർസ്‌‌‌ലിയയിലെ ഹോട്ടലിന് സമീപത്തുനിന്നാണ് 17ന് രാത്രിയോടെ ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

കൈയിൽ പാസ്‌പോർട്ട് അടങ്ങിയ ഹാൻഡ്ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് സംഘത്തിലുള്ളർ പറഞ്ഞു. യാത്രയ്ക്ക് എയർ ടിക്കറ്റിനുള്ള 57,000 രൂപ ബിജുതന്നെയാണ് നൽകിയത്. വിസ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമുള്ളതാണ്. ഇതിനു മേയ് എട്ടുവരെ കാലാവധിയുണ്ട്.

കാണാതായവിവരം വെള്ളിയാഴ്ച രാത്രി തന്നെ കൃഷിവകുപ്പ് മന്ത്രിയെയും ഇന്ത്യൻ എംബസിയെയും ബി.അശോക് അറിയിച്ചിരുന്നു. തുടർന്ന് മന്ത്രി പ്രസാദ് ബിജുവിന്റെ ബന്ധുക്കളെ ഇക്കാര്യം വിളിച്ചറിയിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അവിടെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഓൺലൈൻ അപേക്ഷവഴിയാണ് ഇസ്രയേൽ യാത്രയ്ക്കുള്ള കർഷകരെ കൃഷിവകുപ്പ് തിരഞ്ഞെടുത്തത്. കഴിഞ്ഞ 12നാണ് രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം നെടുമ്പാശേരിയിൽ നിന്ന് യാത്രതിരിച്ചത്. ബിജു കുര്യന്റെ കുടുംബം പേരട്ടയിലാണ് താമസമെങ്കിലും കൃഷി കിളിയന്തറയിലാണ്. മൂന്ന് ഏക്കർ കൃഷിഭൂമിയിൽ എല്ലാ വിളകളും കൃഷി ചെയ്തുവരുന്നുണ്ട്. പ്ലസ് വണ്ണിന് പഠിക്കുന്ന ഇരട്ട പെൺകുട്ടികളാണ് മക്കൾ.

കാരണം വ്യക്തമല്ല

ഇയാൾ മുങ്ങിയതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാൾക്ക് ഇസ്രയേലിൽ സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സന്ദർശന സമയത്തും യാത്രയിലുമെല്ലാം അവിടെയുള്ള തന്റെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു.

''ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജുവിന്റെ ഭാഗത്തു നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കുടുംബം തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. കർഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചത് നല്ല ഉദ്ദേശ്യത്തോടെയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് എന്തെങ്കിലും അപകടം ഉണ്ടായതായി അറിവില്ല.

-മന്ത്രി പി.പ്രസാദ്

ഇ​സ്ര​യേ​ൽ​ ​യാ​ത്ര:
തു​ട​ക്കം​ ​മു​ത​ൽ​ ​വി​വാ​ദ​ത്തിൽ

സ്വ​ന്തം​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ക​ർ​ഷ​ക​രെ​ ​ആ​ധു​നി​ക​ ​കൃ​ഷി​രീ​തി​ക​ൾ​ ​പ​ഠി​പ്പി​ക്കാ​നാ​യി​ ​കൃ​ഷി​ ​വ​കു​പ്പ് ​ഒ​രു​ക്കി​യ​ ​ഇ​സ്ര​യേ​ൽ​ ​പ​ഠ​ന​യാ​ത്ര​ ​തു​ട​ക്കം​ ​മു​ത​ൽ​ ​വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.​ ​ക​ർ​ഷ​ക​രെ​ ​കൂ​ടാ​തെ​ ​കൃ​ഷി​ ​മ​ന്ത്രി,​ ​ര​ണ്ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​അ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​യി​രു​ന്നു​ ​തു​ട​ക്ക​ത്തി​ൽ​ ​യാ​ത്ര​യ്ക്ക് ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​നം​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ടി​രി​ക്കെ,​ 2​ ​കോ​ടി​ ​മു​ട​ക്കി​ ​മ​ന്ത്രി​ ​സം​ഘം​ ​വി​ദേ​ശ​ ​യാ​ത്ര​ ​പോ​കു​ന്ന​ത് ​വി​വാ​ദ​ത്തി​ലാ​യി.​ ​യാ​ത്ര​യ്‌​ക്ക് ​അ​നു​മ​തി​ ​നി​ഷേ​ധി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​യു​മെ​ത്തി.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യം​ ​സ​ർ​ക്കാ​രി​ന് ​തീ​രു​മാ​നി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​കോ​ട​തി​ ​ഹ​ർ​ജി​ ​ത​ള്ളി.

ക​മ്യൂ​ണി​സ്റ്റു​ ​പാ​ർ​ട്ടി​ ​നി​ര​ന്ത​രം​ ​എ​തി​ർ​ക്കു​ന്ന​ ​ഇ​സ്ര​യേ​ലി​ൽ​ ​ക​മ്യൂ​ണി​സ്റ്റ് ​മ​ന്ത്രി​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ​സി.​പി.​ഐ​യി​ലും​ ​മു​ന്ന​ണി​യി​ലും​ ​ച​ർ​ച്ച​യു​യ​ർ​ന്നു.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​യാ​ത്ര​യ്ക്ക് ​മു​ൻ​പ് ​മ​ന്ത്രി​ ​പാ​ർ​ട്ടി​യോ​ട് ​ആ​ലോ​ചി​ച്ചി​ല്ലെ​ന്ന​ ​വി​വാ​ദ​വും​ ​ഉ​ണ്ടാ​യി.

യാ​ത്രാ​ ​സം​ഘ​ത്തി​ൽ​ ​ക​യ​റി​പ്പ​റ്റാ​ൻ​ ​സി.​പി.​ഐ​ ​അ​നു​കൂ​ല​ ​സം​ഘ​ട​ന​യി​ലെ​ ​മൂ​ന്ന് ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​മാ​ർ​ ​ന​ട​ത്തി​യ​ ​ഇ​ട​പെ​ട​ലും,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള​ ​നീ​ക്ക​വും​ ​വി​വാ​ദ​ത്തി​ലാ​യി.​ ​യാ​ത്രാ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തോ​ടെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​ടി​ക്ക​റ്റ് ​എ​ടു​ത്ത​ ​ക​ർ​ഷ​ക​രു​ടെ​ ​പ​ണം​ ​ന​ഷ്ട​പ്പെ​ടു​മെ​ന്ന​ ​അ​വ​സ്ഥ​യാ​യി.​ ​ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള​ ​യാ​ത്ര​യ്ക്ക് 57,000​ ​രൂ​പ​യാ​ണ് ​ഓ​രോ​രു​ത്ത​രും​ ​ചെ​ല​വി​ട്ട​ത്.​ ​ഇ​തോ​ടെ​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം​ ​ക​ർ​ഷ​ക​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​യാ​ത്രാ​നു​മ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.

Advertisement
Advertisement