മിക്സഡ് സ്കൂൾ: മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവിറങ്ങി

Monday 20 February 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലുള്ള ബോയ്സ്, ഗേൾസ് സ്കൂളുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ മിക്സഡ് ആകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഒരു സ്കൂളും നിർബന്ധിതമായി മിക്സഡ് ആക്കില്ലെന്ന് വകുപ്പുമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ സ്‌കൂളുകൾക്കായി തദ്ദേശസ്ഥാപനത്തിന്റെ അനുമതിയോടെ പി.ടി.എയും എയ്ഡഡ് സ്‌കൂളുകൾക്കായി മാനേജരും പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന സർക്കാരിന് അപേക്ഷ നൽകിയാൽ മാത്രമേ സ്കൂൾ മിക്സഡ് ആക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ. സ്‌കൂളിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം. സ്കൂളുകളിൽ കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം മതിയായ എണ്ണം ക്ളാസ് മുറികൾ, കുടിവെള്ളം, ഫർണിചർ സൗകര്യം എന്നിവ വേണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ശുചിമുറികൾ വെവ്വേറെ വേണം. അധിക വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയും വിധമുള്ള മൈതാനവും ഉറപ്പാക്കണം. അധിക തസ്തികകൾ വേണ്ടി വന്നാൽ ആദ്യ നാല് അദ്ധ്യയന വർഷത്തേക്ക് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണം. സ്കൂൾ മിക്സഡ് ആക്കിയാൽ സ്റ്റാഫ് ഫിക്സേഷൻ നടത്തുന്നതിന് സ്കൂൾ ഒരൊറ്റ യൂണിറ്റായി കണക്കാക്കും എന്നിവയാണ് ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.

സ്കൂ​ൾ​ ​ഏ​കീ​ക​ര​ണം​:​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ ​ഇ​ല്ലാ​താ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു​ള്ള​ ​സ്കൂ​ൾ​ ​ഏ​കീ​ക​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​ക​ളി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ക​ൾ​ ​ഇ​ല്ലാ​താ​കും.​ ​ഉ​പ​ജി​ല്ല​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ് ​(​എ.​ഇ.​ഒ​),​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​ഓ​ഫീ​സ് ​(​ഡി.​ഇ.​ഒ​)​ ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ​ഇ​ല്ലാ​താ​വു​ക.​ ​പ​ക​രം​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ ​ബ്ളോ​ക്ക്,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ത​ല​ങ്ങ​ളി​ൽ​ ​നി​ല​വി​ൽ​ ​വ​രും.​ ​സ്കൂ​ൾ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ഓ​ഫീ​സ് ​(​എ​സ്.​ഇ.​ഒ​)​ ​എ​ന്നാ​വും​ ​അ​റി​യ​പ്പെ​ടു​ക.​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സ് ​(​ഡി.​ഡി.​ഇ​)​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സാ​കും.​ ​ഏ​കീ​ക​ര​ണ​ത്തി​ലൂ​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​എ​ണ്ണം​ 50​ല​ധി​കം​ ​കു​റ​യു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യും​ ​കു​റ​യ്ക്കും.​ ​പ്രീ​പ്രൈ​മ​റി​ ​മു​ത​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സം​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ഏ​കീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
സം​സ്ഥാ​ന​ത്താ​കെ​ 163​ ​എ.​ഇ.​ഒാ​ഫീ​സു​ക​ളും,​ 41​ ​ഡി.​ഇ​ ​ഓ​ഫീ​സു​ക​ളു​മാ​ണു​ള്ള​ത്.​ ​ഇ​തോ​ടൊ​പ്പം​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഏ​ഴ് ​മേ​ഖ​ല​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സു​ക​ളും​ ​വി.​എ​ച്ച്.​എ​സ്.​ഇ​യു​ടെ​ ​ഏ​ഴ് ​അ​സി​സ്റ്റ​ൻ​ഡ് ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സു​ക​ളും​ ​ല​യ​ന​ത്തോ​ടെ​ ​ഇ​ല്ലാ​താ​കും.​ ​സം​സ്ഥാ​ന​ത്താ​കെ​ 152​ ​ബ്ളോ​ക്കു​ക​ളു​ണ്ട്.​ ​സ്‌​കൂ​ളു​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ​ ​ഒ​ന്നി​ല​ധി​കം​ ​ഓ​ഫീ​സു​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​അ​ങ്ങ​നെ​യാ​യാ​ൽ​ 160​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സു​ക​ളാ​ണ് ​സൃ​ഷ്ടി​ക്കേ​ണ്ടി​വ​രി​ക.

എ​യ്ഡ​ഡ് ​അ​ദ്ധ്യാ​പ​ക​രെ
ഒ​ഴി​വാ​ക്കി​യ​തി​ൽ​ ​പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ന് ​ഗ​വ.​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​രെ​ ​മാ​ത്രം​ ​നി​യ​മി​ച്ച​തി​ൽ​ ​എ​യ്ഡ​ഡ് ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ്ര​തി​ഷേ​ധം.​ ​ത​ങ്ങ​ളെ​ ​ഇ​ക്കു​റി​യും​ ​അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് ​അ​വ​രു​ടെ​ ​പ​രാ​തി.​ ​ചീ​ഫ് ​സൂ​പ്ര​ണ്ട്,​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ്,​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​എ​ക്സാ​മി​ന​ർ​ ​പോ​സ്റ്റു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ത​ന്നെ​ ​വേ​ണ​മെ​ന്നാ​ണ് 2022​ ​ജ​നു​വ​രി​യി​ൽ​ ​പ​രി​ഷ്ക​രി​ച്ച​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​മാ​ന്വ​വ​ലി​ൽ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടും​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഇ​തു​വ​രെ​ ​ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് ​എ​യ്ഡ​ഡ് ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം​ ​വ​രെ​ ​ഗ​ൾ​ഫി​ലെ​ ​അ​ൺ​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ചീ​ഫ് ​സൂ​പ്ര​ണ്ടാ​യും,​ ​പ​രീ​ക്ഷാ​ ​ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രാ​യും​ ​അ​വി​ട​ത്തെ​ ​അ​ദ്ധ്യാ​പ​ക​രെ​യാ​ണ് ​നി​യ​മി​ച്ചി​രു​ന്ന​ത്.​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫി​നെ​ ​മാ​ത്ര​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പോ​സ്റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​ക്കു​റി​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യ്ക്ക്,​ ​ചീ​ഫ് ​സൂ​പ്ര​ണ്ടു​മാ​രാ​യും​ ​നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​രെ​യാ​ണ്.

Advertisement
Advertisement