ജൈവവൈവിദ്ധ്യ സംരക്ഷണം കടമയായി ഏറ്റെടുക്കണം: മുഖ്യമന്ത്രി

Monday 20 February 2023 1:49 AM IST

കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്നത് ഔദ്യോഗിക തലത്തിൽ മാത്രം ഒതുങ്ങിപ്പോകാതെ ജനകീയ യജ്ഞമായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിദ്ധ്യ കോൺഗ്രസ് കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവവൈവിദ്ധ്യ പരിപാലന സമിതികൾ രൂപീകരിച്ചിട്ടുള്ള ആദ്യ സംസ്ഥാനമാണ് കേരളം. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിന് പ്രാദേശിക പരിസ്ഥിതി ട്രാവൽ സംഘമായാണ് ഈ സമിതികൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസമായി നടക്കുന്ന ജൈവ വൈവിദ്ധ്യകോൺഗ്രസ് ഇന്ന് സമാപിക്കും.

Advertisement
Advertisement