ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു
Tuesday 21 February 2023 12:43 AM IST
നെന്മാറ: മണ്ഡലത്തിലെ 15 വായനശാലകൾക്കും മുഴുവൻ ഹൈസ്‌കൂളുകൾക്കും എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
നെന്മാറ ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അദ്ധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ഹരിശങ്കർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.