കർഷക ബോധവത്കരണം

Tuesday 21 February 2023 12:23 AM IST
കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കർഷകർക്ക് ബോധവത്കരണം നടത്തുന്നു.

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായി കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ പൊട്ടയാണ്ടിപ്പുറമ്പ് പഞ്ചായത്തിൽ കർഷകർക്ക് ബോധവത്കരണം നടത്തി.

കർഷകർക്ക് ഉപകാരപ്രദമായ ഉഴവൻ ആപ്ലിക്കേഷനെ കുറിച്ച് വിദ്യാർത്ഥികൾ സംസാരിച്ചു. തമിഴ്നാട് സർക്കാർ
2018ൽ ആരംഭിച്ച ആപ്പാണ് ഉഴവൻ. സൗജന്യമായി നൽകുന്ന നിരവധി ആനുകൂല്യം സ്മാർട്ട് ഫോണുള്ള ഏതൊരു കർഷകനും ആപ്പ് ഉപയോഗിച്ച് ലഭ്യമാകും. കോളേജ് പ്രിൻസിപ്പൽ ഡോ.സുധീഷ് മണലിൽ, ഡോ.പി.ശിവരാജ്, ഡോ.സത്യപ്രിയ, ഡോ.പ്രിയ, ഡോ.മാർത്താണ്ഡൻ, ഡോ.നവീൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement