കല്യാൺ ജുവലേഴ്‌സിന്റെ പുതിയ ഷോറൂം പഞ്ചാബിലെ ഭട്ടിൻഡയിൽ
Tuesday 21 February 2023 3:01 AM IST
കൊച്ചി: കല്യാൺ ജുവലേഴ്‌സിന്റെ 172-ാമത്തെയും പഞ്ചാബിലെ ആറാമത്തെയും ഷോറൂം ഭട്ടിൻഡയിലെ മാൾറോഡിൽ തുറന്നു. കല്യാൺ ജുവലേഴ്‌സ് ഓപ്പറേഷൻസ് ഹെഡ് കൗശിക് വെങ്കിട്ടരാമൻ, കസ്‌തൂരിലാൽ മിത്തൽ, ബൽരാജ് മിത്തൽ, കുനാൽ മിത്തൽ, ഗണേഷ് ശ്രീവാസ്‌തവ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
ലോകോത്തര സൗകര്യങ്ങളോടെയാണ് ഷോറൂം ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു. പുതിയ ഷോറൂം ആരംഭിക്കുന്നതിന്റെ ഭാഗമായി കല്യാൺ ജുവലേഴ്‌സ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവ് നൽകും. കമ്പനിയുടെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും വില ഏകീകരിക്കുന്ന 'സ്‌പെഷ്യൽ കല്യാൺ ഗോൾഡ് റേറ്റും" അവതരിപ്പിച്ചു. ഇത് വിപണിയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.